എന്‍ഡിഎയില്‍ ചേക്കേറിയ പിസി ജോര്‍ജിന് തിരിച്ചടിയുടെ കാലം; എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു വോട്ട് ചെയ്തു പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടം

പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങളെല്ലാം പിന്തുണയ്ക്കുകയായിരുന്നു

PC George | Kerala News

കോട്ടയം: ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചതോടെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങളെല്ലാം പിന്തുണയ്ക്കുകയായിരുന്നു.

14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയായിരുന്നു കക്ഷി നില. വര്‍ഗ്ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാനാണ് ശ്രമിച്ചതെന്ന് യുഡിഎഫ് പിന്നീട് വ്യക്തമാക്കി.

തന്റെ നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്ത് പിസി ജോര്‍ജിന് ഇതോടെ നഷ്ടമാവുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു.

Exit mobile version