കേരള പോലീസ് ഇപ്പോള്‍ നാഥനില്ലാ കളരി; ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചെന്നും രമേശ് ചെന്നിത്തല

പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചു വരികയാണ്. കേരള പോലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: സിഐ നവാസിനെ കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവങ്ങള്‍ പോലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചു വരികയാണ്. കേരള പോലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എച്ച് എസ് ഒമാരായി, എഡിജിപി ഇല്ല പകരം ചുമതല ഐജിമാര്‍ക്കാണ്. ഈ പരിഷ്‌കാരങ്ങളില്‍ പരാതിയുമായി ഒരുപാട് പേര്‍ രംഗത്തെത്തുന്നുണ്ട്. പോലീസിനെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ആളില്ല. മുഖ്യമന്ത്രിക്ക് പോലീസ് സേനയില്‍ നിയന്ത്രണമില്ല. പോലീസ് സേനയില്‍ അച്ചടക്കമില്ലെന്നും നിലവിലെ അവസ്ഥ ആശാങ്കാ ജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സിഐയെ കണാതായതും പിന്നീട് കണ്ടെത്തിയതും രോഗ ലക്ഷണമാണ്. ഈ വിഷയം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പരിഹരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതിന് കഴിയാത്ത അവസ്ഥയാണ് കേരള പോലീസ് നേരിടുന്നത്. പോലീസ് സേനയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങലില്‍ സേനക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെ പരിശോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version