കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ എംപാനല്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഡ്രൈവറായ കൊല്ലം സ്വദേശി ഓമനക്കുട്ടന്‍ ആണ്. അമ്പത്തിരണ്ട് വയസ്സായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വര്‍ഷമായി കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍. വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം സ്റ്റാന്‍ഡില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നെന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Exit mobile version