കുടുംബ വഴക്ക്; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

പൈനാവ് സ്വദേശിനിയും നാല്‍പ്പത്തിയെട്ടുവയസ്സുകാരിയുമായ റെജീനയെയാണ് ഭര്‍ത്താവ് മുത്തയ്യ ക്രൂരമായി കൊലപ്പെടുത്തിയത്

ഇടുക്കി: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശിനിയും നാല്‍പ്പത്തിയെട്ടുവയസ്സുകാരിയുമായ റെജീനയെയാണ് ഭര്‍ത്താവ് മുത്തയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടി.

റെജീനയും ഭര്‍ത്താവും തമ്മില്‍ ഏറെ നാളായി വഴക്കിലായിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത റെജീനയുടെ ഭര്‍ത്താവ് മുത്തയ്യയെ പോലീസ് ചോദ്യം ചെയ്യും.

Exit mobile version