ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഇടിച്ച വണ്ടി നിര്‍ത്താതെ പോയി, യുവാവിന് ദാരുണാന്ത്യം

ബുധനാഴ്ച വെളുപ്പിന് പുതുക്കാട് സെന്ററിലായിരുന്നു അപകടം

പുതുക്കാട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ചെങ്ങാലൂര്‍ പൂയ്യത്ത് അയ്യപ്പദാസ് (53) ആണ് മരിച്ചത്. അയപ്പദാസിനെ ഇടിച്ച് വീഴ്ത്തിയ വണ്ടി നിര്‍ത്താതെ പോയി.

ബുധനാഴ്ച വെളുപ്പിന് പുതുക്കാട് സെന്ററിലായിരുന്നു അപകടം. ആമ്പല്ലൂരിലെ തട്ടുകടയില്‍ ജോലിചെയ്യുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം വണ്ടി നിര്‍ത്താതെ പോയി.

നാട്ടുകാര്‍ ഓടിയെത്തി ഉടന്‍തന്നെ പരിക്കേറ്റ അയ്യപ്പദാസിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കേ മരിച്ചു. ഉഷയാണ് ഭാര്യ. മക്കള്‍: രേഷ്മ, വിഷ്ണു.

Exit mobile version