കേരളത്തില്‍ ഈ വളര്‍ച്ച പോര; ബിജെപിക്ക് ത്രിപുരയിലെ വളര്‍ച്ച പോലുമുണ്ടായില്ലെന്ന് കണ്ണന്താനം

കേരളത്തില്‍ ബിജെപിക്ക് ഈ വളര്‍ച്ച പോരെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

alphons kannanthanam1

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഈ വളര്‍ച്ച പോരെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ലെന്നും കണ്ണന്താനം നിരീക്ഷിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയുടെ വളര്‍ച്ച വേഗത്തിലാക്കണമെന്ന് കണ്ണന്താനം അഭിപ്രായപ്പെട്ടു.

ഒപ്പം, കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി മുരളീധരന് കണ്ണന്താനം ആശംസകളും നേര്‍ന്നു. നേരത്തെ, പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വി മുരളീധരന്‍ പുതിയ ആളാണെന്നും അദ്ദേഹത്തിന് അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞിരുന്നു. താന്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴില്‍ 58 അംഗ കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അമിത് ഷായാണ് മന്ത്രിസഭയിലെ ശ്രദ്ധേയനായ പുതുമുഖം. മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

Exit mobile version