സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ആക്കംകൂട്ടുന്ന അന്തരീക്ഷമാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ടെന്നും ഇതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാം. വെള്ളിയാഴ്ച തലസ്ഥാനത്ത് ഉള്‍പ്പെടെ ശക്തമായ മഴപെയ്തിരുന്നു. കര്‍ണാടകത്തിന് മുകളില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം ഇത്തവണ വൈകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്.

Exit mobile version