സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായത് തിരിച്ചടിയായി; നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടിഎന്‍ പ്രതാപന്‍

കെപിസിസി നേതൃയോഗത്തില്‍ തന്റെ ആശങ്കകള്‍ വ്യക്തമാക്കി തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പെ കെപിസിസി നേതൃയോഗത്തില്‍ തന്റെ ആശങ്കകള്‍ വ്യക്തമാക്കി തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍. തൃശ്ശൂരില്‍ വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും പ്രതാപന്‍ വ്യക്തമാക്കി.

ഒപ്പം, സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയിയെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഹിന്ദു-നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാം, ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരേയും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കെപിസിസി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Exit mobile version