പ്രണയാഭ്യര്‍ത്ഥന നടത്തി, വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍

ഈ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ശല്യം ചെയ്യുന്നതായി മാവേലിക്കര പോലീസ് സ്റ്റേഷനില്‍ മുമ്പ് പരാതി ലഭിച്ചിരുന്നു

ചെങ്ങന്നൂര്‍: വിദ്യാര്‍ത്ഥിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബസ് കാത്തിരുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയും കൈയ്യില്‍ കടന്നു പിടിക്കുകയുമായിരുന്നു. സംഭവത്തില്‍ ചപ്പാട് സ്വദേശി സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചെങ്ങന്നൂരിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ മാവേലിക്കര സ്വദേശിനിയെ യുവാവ് കടന്നു പിടിച്ചു. പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്ന നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ശല്യം ചെയ്യുന്നതായി മാവേലിക്കര പോലീസ് സ്റ്റേഷനില്‍ മുമ്പ് പരാതി ലഭിച്ചിരുന്നു.

Exit mobile version