അഭിഭാഷകനായത് കൊണ്ടാണ് തന്ത്രി പിഎസ് ശ്രീധരന്‍പിള്ളയെ സമീപിച്ചത്; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും എംടി രമേശ്

തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ വിവാദ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അഭിഭാഷകന്‍ എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയോട് തന്ത്രി ഉപദേശം തേടിയതെന്നും രമേശ് പറഞ്ഞു.

ശ്രീധരന്‍പിള്ളയുടെ പ്രസംഗം രഹസ്യമായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ അടക്കം ലൈവായി പോയിരുന്നു. അതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

Exit mobile version