‘ഞാനൊന്നുമറിഞ്ഞില്ലേ’ ഭാവം വേണ്ട! ഇടപെട്ടേക്കണമെന്ന് കെഎസ്ആര്‍ടിസി;യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇനി കണ്ടക്ടര്‍മാര്‍ ഇടപെടണമെന്ന് നിബന്ധന

പ്രശ്‌നങ്ങളുണ്ടായാല്‍ അവ കണ്ടക്ടര്‍മാര്‍ തന്നെ ഇടപെട്ടു പരിഹരിക്കണമെന്ന നിര്‍ദേശം ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു നല്‍കി.

തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസി ബസില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ കണ്ടക്ടര്‍മാര്‍ ഇടപെടണം. യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ കണ്ടക്ടര്‍മാര്‍ ഇനി മുഖം തിരിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി. ഒപ്പം യാത്ര ചെയ്യുന്നവരില്‍ നിന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും അറിയാന്‍ ശ്രമിക്കാത്തതു കണ്ടക്ടര്‍മാരുടെ ഗുരുതര വീഴ്ചയെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ പുറത്തിറക്കി.

ബസുകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അവ കണ്ടക്ടര്‍മാര്‍ തന്നെ ഇടപെട്ടു പരിഹരിക്കണമെന്ന നിര്‍ദേശം ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു നല്‍കി.

യാത്രക്കാരുടെ ബുദ്ധിമുട്ടുകളില്‍ കണ്ടക്ടര്‍മാര്‍ ഇടപെടാത്തതു യാത്രക്കാര്‍ക്കു കെഎസ്ആര്‍ടിസിയോടുള്ള മതിപ്പ് കുറയുന്നതിനും അപ്രീതിക്കും ഇടയാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. സമാനമായ ഒട്ടേറെ പരാതികള്‍ യാത്രക്കാരില്‍ നിന്നു കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരുന്നു.

Exit mobile version