നിയന്ത്രണം വിട്ടതായി മനസിലാക്കി; ബൈക്കിന്റെ പിടിവിട്ട് റോഡിലേയ്ക്ക് ചാടി, യാത്രക്കാരന്‍ മരണത്തില്‍ നിന്ന് കരയകയറിയത് തലനാരിഴയ്ക്ക്, ബസിനടിയില്‍ ഞെരിഞ്ഞ് അമര്‍ന്ന് ബൈക്ക്

ഏനാത്ത് കൈതക്കുഴി സ്വദേശിയായ ബൈക്കുയാത്രക്കാരന്‍ ഓട്ടോറിക്ഷയെ മറികടന്നു പോകാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ബസ് പാഞ്ഞു വരുന്നത് കണ്ടത്.

പത്തനംതിട്ട: കടമ്പനാട് ഏഴംകുളം റോഡില്‍ തട്ടാരുപടി കൈതമുക്കില്‍ നടന്ന വാഹനാപകടം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പാഞ്ഞു വന്ന ബസിനടിയില്‍ ബൈക്ക് ഞെരിഞ്ഞ് അമര്‍ന്നു പോയി. യാത്രക്കാരനും ദാരുണ മരണം സംഭവിച്ചുവെന്നാണ് കൂടി നിന്നവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് യാത്രികന്‍ എത്തി.

നിയന്ത്രണം പൂര്‍ണ്ണമായും വിട്ടുവെന്നും അപകടത്തില്‍ നിന്ന് രക്ഷതേടണമെന്നുള്ള ചിന്തയില്‍ ബൈക്കിന്റെ പിടിവിട്ട് യാത്രികന്‍ റോഡിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ആ തീരുമാനം ആണ് ഇന്ന് അദ്ദേഹത്തെ മരണത്തില്‍ നിന്നും കരകയറ്റിയത്. ഏനാത്ത് കൈതക്കുഴി സ്വദേശിയായ ബൈക്കുയാത്രക്കാരന്‍ ഓട്ടോറിക്ഷയെ മറികടന്നു പോകാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ബസ് പാഞ്ഞു വരുന്നത് കണ്ടത്.

ഉടനെ ബൈക്ക് വിട്ട് ചാടി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കുകള്‍ മാത്രമാണ് യാത്രികന് ഉണ്ടായിരുന്നത്. ബൈക്ക് പൂര്‍ണ്ണമായി ബസിനടിയില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ 9.30നായിരുന്നു അപകടം. ഏഴംകുളം ഭാഗത്തുനിന്ന് ഏനാത്ത് ഭാഗത്തേക്കു വരികയായിരുന്ന വിനോദയാത്രാ ബസും ഏഴംകുളം ഭാഗത്തേക്ക് വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version