മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

പനി, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ജലദോഷം, ഛര്‍ദ്ദി, ശരീര വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

മലപ്പുറം: മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ 3 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരുടെ സാമ്പിളുകള്‍ മണിപ്പാലിലെ ലാബില്‍ പരിശോധക്കയച്ചിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് ഇന്നലെ എച്ച്1 എന്‍1 ബാധ കണ്ടെത്തിയത്.

ഇതോടെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. പനി, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ജലദോഷം, ഛര്‍ദ്ദി, ശരീര വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version