മുതലാളിക്കെതിരെ പറഞ്ഞാല്‍ സംഘത്തിലുള്ളവനും തല്ല്! സുരേഷ് കല്ലടയ്‌ക്കെതിരെ പ്രതികരിച്ചതിന് ബിജെപി നേതാവ് അലി അക്ബറിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തെറിയഭിഷേകം!

സുരേഷ് കല്ലട ബസ് നടത്തിപ്പുകാര്‍ക്കെതിരെ പ്രതികരിച്ച ബിജെപി നേതാവും സംവിധായകനുമായ അലി അക്ബറിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പൊങ്കാല.

കൊച്ചി: യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് നടത്തിപ്പുകാര്‍ക്കെതിരെ പ്രതികരിച്ച ബിജെപി നേതാവും സംവിധായകനുമായ അലി അക്ബറിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പൊങ്കാല. സുരേഷ് കല്ലട ബസിനെതിരെ പോലീസ് കൈക്കൊണ്ട കര്‍ശ്ശന നടപടികളെ ന്യായീകരിച്ചതിനാണ് അലി അക്ബറിനെതിരെ തെറിവിളി നടത്തുന്നത്.

ഹിന്ദു സ്ഥാപനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് സുരേഷ് കല്ലട ബസുകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയെന്ന ഒരാളുടെ ന്യായീകരണ പോസ്റ്റിന് താഴെ, ‘ആര് തെറ്റ് ചെയ്താലും ചോദ്യം ചെയ്യണം’ എന്ന് അലി അക്ബര്‍ കമന്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അലി അക്ബറിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘപരിവാര്‍, ബിജെപി വേദികളില്‍ പോലും സജീവ സാന്നിധ്യമായിരുന്നു അലി അക്ബര്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. ശബരിമല സമരങ്ങളില്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും അലി അക്ബര്‍ മറന്നിരുന്നില്ല.

Exit mobile version