തൃശ്ശൂരിനെ നടുക്കി ഇരട്ടക്കൊലപാതകം; ടിപ്പറിടിച്ച് വീഴ്ത്തി ബൈക്ക് യാത്രികരായ യുവാക്കളെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

തൃശൂര്‍: തൃശ്ശൂരില്‍ നടുറോഡില്‍ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. തൃശ്ശൂര്‍ മുണ്ടൂരിലാണ് സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇവരെ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.

Exit mobile version