കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്; പ്രതിഷേധവുമായി യുഡിഎഫ്

ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് എണ്ണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലൈറ്റ് തെളിയുന്നത് ബിജെപിയുടെ ചിഹ്നത്തില്‍. കോവളത്തെ ചൊവ്വരയിലെ 151ാം നമ്പര്‍ പോളിങ് ബൂത്തിലാണ് സംഭവം. 76 വോട്ടുകള്‍ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പിഴവ് കണ്ടെത്തിയത്.

വോട്ട് രേഖപ്പെടുത്താനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് എണ്ണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അതേസമയം, പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണുള്ളത്. 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും, 1,26,84,839 പുരുഷന്മാരും,174 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമാണുള്ളത്.

Exit mobile version