സൗഹൃദത്തിന് വോട്ടില്ല! വോട്ട് തൃശ്ശൂരാണെങ്കിലും സുരേഷ് ഗോപിക്കൊപ്പം നില്‍ക്കാനാകില്ലെന്ന് ഇന്നസെന്റ്; ചാലക്കുടിയില്‍ കന്നിവോട്ട് ചെയ്ത് ടൊവീനോ

ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും തൃശ്ശൂര്‍ മണ്ഡലത്തിലെ വോട്ടറാണ് ഇന്നസെന്റ്.

തൃശ്ശൂര്‍: സൗഹൃദത്തിന്റെ പേരില്‍ നടനും തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കൊപ്പം നില്‍ക്കാനാകില്ലെന്ന് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല തന്റേതെന്നും ഇന്നസെന്റ് പറഞ്ഞു. അതിനാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാവില്ല. പക്ഷേ, സുരേഷ് ഗോപി നല്ല സുഹൃത്താണെന്നും ഇന്നസെന്റ് പറഞ്ഞു.

ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും തൃശ്ശൂര്‍ മണ്ഡലത്തിലെ വോട്ടറാണ് ഇന്നസെന്റ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കവെയാണ് ഇന്നസെന്റ് തന്റെ അഭിപ്രായം പറഞ്ഞത്.

അതേസമയം, ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസും അജു വര്‍ഗ്ഗീസും വോട്ട് രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് തന്റെ കന്നി വോട്ട് ടൊവീനോ രേഖപ്പെടുത്തിയത്.

Exit mobile version