മാരത്തണ്‍ മത്സരം നൂറ് മീറ്ററിന്റെ വേഗതയില്‍ പൂര്‍ത്തിയാക്കിയ സന്തോഷം; വൈകി തുടങ്ങിയ പ്രചാരണത്തെ കുറിച്ച് കണ്ണന്താനം

കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും.

എറണാകുളം: ഇത്തവണ എറണാകുളത്ത് വിജയം തനിക്കെന്ന ആത്മവിശ്വാസവുമായി എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് കണ്ണന്താനം പറയുന്നു. വളരെ വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍ മാരത്തോണ്‍ മത്സരം നൂറ് മീറ്റര്‍ മത്സരത്തിന്റെ വേഗത്തിലും ആവേശത്തിലും പൂര്‍ത്തിയാക്കുന്ന ആത്മവിശ്വാസം ഉണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.

യുവജനങ്ങളിലാണ് പ്രതീക്ഷ. കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും. അതുകൊണ്ടു തന്നെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് എറണാകുളം മണ്ഡലം അനുകൂലമായി ചിന്തിക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Exit mobile version