പിസി ജോര്‍ജ്ജിന്റെ വരവ് എന്‍ഡിഎയെ ശക്തിപ്പെടുത്തും; തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ എത്തുന്നത് മുന്നണിക്ക് ശക്തിപകരുമെന്ന് എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി ഇന്നാണ് എന്‍ഡിഎയില്‍ എത്തിയത്. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിസി ജോര്‍ജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചടങ്ങിന് ശേഷം പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വന്‍ വിജയം നേടുമെന്നും 75,000 വോട്ടിന് വിജയിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും എന്‍ഡിഎ ജയിക്കുമെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം പിസി ജോര്‍ജ്ജിന്റെ വരവ് ബിജെപി എപ്ലസ് മണ്ഡലമായി കാണുന്ന പത്തനംതിട്ടയില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.

Exit mobile version