വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്

വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്.

രാവിലെ പാല്‍ വാങ്ങി തിരികെ വരുന്ന വഴിയിലായിരുന്നു ആനയുടെ ആക്രമണം. പനമരം പോലീസ് സ്റ്റേഷന്‍ എസ്‌ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍.

Exit mobile version