മൊറട്ടോറിയം കാലാവധി നീട്ടിയത് കര്‍ഷകരെ കബളിപ്പിക്കാന്‍; കര്‍ഷക വായ്പകള്‍ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല

മൊറട്ടോറിയം കാലാവധി നീട്ടിയത് കര്‍ഷകരെ കബളിപ്പിക്കാനാണെന്നും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കട്ടപ്പന: സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകളില്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഇടുക്കി കട്ടപ്പനയില്‍ തുടരുകയാണ്. മൊറട്ടോറിയം കാലാവധി നീട്ടിയത് കര്‍ഷകരെ കബളിപ്പിക്കാനാണെന്നും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ഉണ്ടാവില്ല. കര്‍ഷകവായ്പകള്‍ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ മൂന്ന് കര്‍ഷകരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ സഹായം എത്താത്തതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Exit mobile version