സെന്റ് അലോഷ്യസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ അപകടകരമായ കാര്‍ റേസിങ്;ഏഴു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ആലപ്പുഴ: എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ ക്യാമ്പസിനകത്ത് അപകടകരമാം വിധം വാഹനങ്ങള്‍ ഓടിച്ച് റേസിങ് നടത്തിയ സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാമ്പസില്‍ അപകടകരമാം വിധം അമിതവേഗത്തില്‍ കാര്‍ റേസിങ് നടത്തിയതിന് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് തങ്ങളുടെ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും. ആഡംബര ബൈക്ക്, ഓപ്പണ്‍ ജീപ്പ്, കാര്‍, ബുള്ളറ്റ് എന്നിവയിലെത്തിയ വിദ്യാര്‍ത്ഥികള്‍ പരിപാടിക്കിടെ ക്യാമ്പസിലൂടെ ഈ വാഹനങ്ങളില്‍ അമിത വേഗത്തില്‍ ചുറ്റിക്കറക്കുകയുമായിരുന്നു. ഇതിനിടെ ജീപ്പ് തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ നിലത്തു തെറിച്ചുവീഴുകയും ചെയ്തു. കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്

Exit mobile version