മെഡിക്കല്‍ കോളജില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെന്ന് ആരോപിച്ച് യുവമോര്‍ച്ച മാര്‍ച്ച്; വലഞ്ഞ് രോഗികള്‍; ഒടുവില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് ആരോപിച്ച് എച്ച്ഡിഎസ് യോഗത്തിലേക്ക് യുവമോര്‍ച്ച മാര്‍ച്ചും പ്രതിഷേധവും നടത്തി. എന്നാല്‍ ദുരിതത്തിലായത് രോഗികളാണ്. ജില്ല കളക്ടര്‍ കഴിഞ്ഞ എച്ച്ഡിഎസ് യോഗത്തില്‍ അറിയിച്ചിട്ടും ആ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഇതുവരെ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.

പ്രതിഷേധത്തെ തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡോ. കഫീല്‍ ഖാന് സ്വീകരണം നല്‍കിയത് ഉള്‍പ്പെടെയുള്ള രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ മണിക്കൂറുകള്‍ വന്‍ ശബ്ദത്തില്‍ മൈക്ക് കെട്ടി നടത്തിയ പ്രതിഷേധം രോഗികള്‍ക്ക് ഏറെ ദുരിതമാണ് സൃഷ്ടിച്ചത്

Exit mobile version