മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയും വിശ്വാസം സംരക്ഷിക്കുമെന്ന് കാസര്‍കോട്ടെ യുവാവ്; വധഭീഷണി മുഴക്കിയതിന് പോലീസ് കേസെടുത്തു

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കാസര്‍കോട് സ്വദേശിക്കെതിരെ പോലീസ് കേസ്. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെസി രഞ്ജിത്തിനെതിരെയാണു ചീമേനി പോലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

Exit mobile version