കള്ളനോട്ട് അച്ചടിച്ച് വിതരണം; നെയ്യാര്‍ ഡാമില്‍ നാലംഗ സംഘം പിടിയില്‍

കേസിലെ മുഖ്യപ്രതിയായ ഷാജഹാന്‍ സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് നല്‍കുകയായിരുന്നു

തിരുവനന്തപുരം: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന നാലംഗ സംഘം പിടിയില്‍. നെയ്യാര്‍ ഡാം പ്രദേശത്ത് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന നാലുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍ വീട്ടില്‍ താമസിക്കുന്ന ഷാജഹാന്‍ ഇയാളുടെ സഹായികളായ കുറ്റിച്ചല്‍ സ്വദേശി അര്‍ഷാദ്, കോട്ടൂര്‍ സൗദ് മന്‍സിലില്‍ സൗദ് കുറ്റിച്ചല്‍ കള്ളോട് പാറമുകള്‍ പുത്തന്‍വീട്ടില്‍ ഷെരീഫ് എന്നിവരാണ് പിടിയിലായത്.

കേസിലെ മുഖ്യപ്രതിയായ ഷാജഹാന്‍ സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷാജഹാനെ വ്യാപാരിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞ് വച്ചു. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കള്ളനോട്ട് അച്ചടിയുടെ വിവരം അറിയുന്നത്.

Exit mobile version