സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപിയില്‍ തര്‍ക്കങ്ങളില്ല; ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായ വ്യത്യാസം മാത്രമെന്നും പികെ കൃഷ്ണദാസ്

കൊച്ചി: ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും കൃഷ്ണദാസ് കൊച്ചിയില്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഡിജെഎസ് ഘടക കക്ഷി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത സിപിഎം മത കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ ആരും പ്രതികരിച്ചില്ല. കോടിയേരിയുടെ രാജ്യദ്രോഹ പ്രസംഗത്തിന് എതിരെ ചെന്നിത്തല പ്രതികരിക്കാതിരുന്നത് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ഉണ്ടായേക്കാം. കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച സിപിഎം കേരളത്തില്‍ എന്തു ചെയ്തുവെന്നും കൃഷ്ണദാസ് ചോദിച്ചു.

Exit mobile version