സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണമില്ല.! ഇടത് പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും; സികെ ജാനു

വയനാട്: തന്നെ ആരും സ്ഥാനാര്‍ത്ഥി ആകാന്‍ ക്ഷണിച്ചിട്ടില്ലെന്നും ഇനി അങ്ങോട്ട് ഇടത് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആദിവാസി നേതാവ് സികെ ജാനു വ്യക്തമാക്കി. അതേസമയം ഇടത് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്‌തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സികെ ജാനു പറഞ്ഞു.

അതേസമയം വയനാട്ടില്‍ ജാനുവിനെ മത്സരിപ്പിച്ചാല്‍ ആദിവാസി വോട്ടുകള്‍ ഗണ്യമായി കൂട്ടാമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സിപിഐയില്‍ ലയിക്കേണ്ടെന്ന് ജനാധിപത്യ രാഷ്ട്രീയസഭ തീരുമാനിച്ചതോടെ സിപിഐ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമുപേക്ഷിക്കുകയായിരുന്നു. സീറ്റടക്കമുള്ള വാഗ്ദാനങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്‍ പ്രതിഷേധിക്കാന്‍ ജാനു തയ്യാറല്ല.

Exit mobile version