പേരും വിലാസവും ഉള്‍പ്പടെ ഇരയുടെ പേര് വെളിപ്പെടത്തി ഇമാം.! വിവാദമായതോടെ യൂ ട്യൂബ് സന്ദേശം പിന്‍വലിച്ച് ഇമാം കണ്ടംവഴി ഓടി; വീണ്ടും പോലീസ് കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഇമാം ഷെഫീഖ് അല്‍ഖാസിമി കുട്ടിയുടെ പേര് യൂ ട്യൂബ് സന്ദേശത്തിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി കുറ്റം നിഷേധിച്ചെന്ന് പരാതി.
സംഭവത്തെ തുടര്‍ന്ന് സൈബര്‍ നിയമം 228 എ പ്രകാരം പോലീസ് കേസെടുത്തു. ഇമാമിനെ പിടികൂടാന്‍ കേരളത്തിനകത്തും പുറത്തും ശക്തമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് ശബ്ദ സന്ദേശവുമായി ഇമാം രംഗത്തെത്തിയത്.

ഇമാം പുറത്ത് വിട്ട സന്ദേശം…

‘ബാത്ത് റൂമിന് ടൈല്‍സ് വാങ്ങാനാണ് സംഭവദിവസം വിതുരയിലേക്ക് പോയത്. സംഭവദിവസം ഉച്ചയ്ക്ക് 12.30 ഓടെ വിതുര ടൗണില്‍ വച്ചാണ് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ (പേരും വിലാസവും ഉള്‍പ്പെടെ വെളിപ്പെടുത്തുന്നു) കണ്ടത്. കാലന്‍കാവില്‍ ഒരാളെ കണ്ടിട്ടേ പോകൂവെന്നും വരുന്നെങ്കില്‍ കാറില്‍ കയറിക്കൊള്ളാനും കുട്ടിയോട് പറഞ്ഞു. കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടി കയറി. കാറിനുള്ളില്‍ വച്ച് കുട്ടിയുടെ മാതാവിനെ ഫോണില്‍ വിളിച്ച് നല്‍കി. തന്റെ ഒപ്പം വരുന്നതായി കുട്ടി മാതാവിനോട് പറഞ്ഞു. അതിനുശേഷം തന്റെ ഫോണില്‍ വിളിച്ച ഭാര്യയോടും കുട്ടി തന്റെ ഒപ്പമുള്ളതായി അറിയിച്ചു. കാലന്‍കാവില്‍ ഇറങ്ങിയെങ്കിലും മദ്രസ നടക്കുന്നതിനാല്‍ കാണാന്‍ ഉദ്ദേശിച്ചയാളെ കാണാതെ മടങ്ങി. പൊന്‍പാറവഴി തോട്ടുമുക്കിലേക്കുള്ള എളുപ്പവഴിയിലായിരുന്നു പിന്നീട് യാത്ര

ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡില്‍ വഴിമുടക്കി നിന്നു. കാര്‍ നിറുത്തി അല്പം ഒതുങ്ങിനിന്നുകൂടെയെന്ന് ചോദിച്ചു. ഇതില്‍ കുപിതരായ ചിലര്‍ താനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാറിനുള്ളില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടിയെ കണ്ട് അവര്‍ ബഹളം കൂട്ടി. അവിടെനിന്ന് പോന്നശേഷം വൈകുന്നേരമാണ് ഇത്തരം കഥകള്‍ പ്രചരിച്ചത്. കുട്ടിയുടെ വീട്ടുകാരും തന്റെ കുടുംബവും നല്ല ബന്ധത്തിലാണ്. പീഡിപ്പിച്ചതായ ആരോപണം അടിസ്ഥാനരഹിതവുമാണ് ‘

വിവാദമായതോടെ ഇമാമിന്റെ ഈ സന്ദേശം പിന്‍വലിച്ചു.

Exit mobile version