സാലറി ചലഞ്ച്: സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

സുപ്രീംകോടതി വിധി സാലറി ചലഞ്ചിന് തിരിച്ചടിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി വിധി സാലറി ചലഞ്ചിന് തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ച് സ്വീകരിക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാലറി ചലഞ്ചിനു സമ്മതമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Exit mobile version