വഴിയില്‍ നിന്നും പഴ്‌സും വന്‍തുകയും വീണുകിട്ടിയിട്ടും മനസിളകാതെ ഉടമസ്ഥനെ തേടിപിടിച്ച് തിരികെനല്‍കി; പോലീസുപോലും സല്യൂട്ട് നല്‍കും അമലിന്റെ സന്മനസിന്

ചേര്‍ത്തല: റോഡില്‍ നിന്നും വീണുകിട്ടിയ വന്‍തുകയടങ്ങിയ പഴ്‌സ് ഉടമസ്ഥന് തേടിപ്പിടിച്ച് നല്‍കാന്‍ മുന്‍കൈയ്യെടുത്ത് കൈയ്യടി വാങ്ങുകയാണ് കടക്കരപ്പള്ളി തറയില്‍ ഷാജിയുടെ മകന്‍ അമല്‍. കഴിഞ്ഞ ദിവസം രാത്രി കടക്കരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് അമലിന് പഴ്സ് ലഭിച്ചത്. 24,000 രൂപ അടങ്ങിയ പഴ്സ് പിതാവ് ഷാജിക്കൊപ്പമെത്തി പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പട്ടണക്കാട് വിനോദ് ഭവനില്‍ വിനോദ്കുമാറിന്റേതാണ് പഴ്സെന്ന് കണ്ടെത്തി. തുടര്‍ന്ന് എസ്ഐ എസ് അസീമിന്റെ സാന്നിധ്യത്തില്‍ അമല്‍ വിനോദ്കുമാറിന് പഴ്സ് കൈമാറി. കേബിള്‍ ടിവി ഓപ്പറേറ്ററായ അമലിന്റെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥരടക്കം എടുത്ത് പറഞ്ഞാണ് പ്രശംസിച്ചത്.

Exit mobile version