സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

അഗ്‌നിശമനസേനാ മേധാവി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്.

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി.

അഗ്‌നിശമനസേനാ മേധാവി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്.

കെട്ടിടങ്ങള്‍ അധികവും തീ പിടിക്കുന്ന പശ്ചാത്തലത്തിലാണ് അഗ്‌നിശമന സേന ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. പല കെട്ടിടങ്ങളും അനുമതി വാങ്ങിയ ശേഷം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പേര്‍ട്ടുകള്‍. ഇനി മുതല്‍ കെട്ടിടങ്ങളില്‍ അപകടകരമായ വിധം വീഴ്ച്ച വരുത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Exit mobile version