ആറ്റുകാല്‍ പൊങ്കാല; ഹരിത ചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴയിട്ട് തിരുവനന്തപുരം നഗരസഭ, തുക ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണം

നഗരസഭ സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കും.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഹരിതചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയവര്‍ ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ച് തിരുവനന്തപുരം നഗരസഭ സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കും.

129 സംഘടനകളാണ് പൊങ്കാല ദിവസം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം രജിസ്റ്റര്‍ ചെയ്തതിലും കൂടുതലാളുകള്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. മാത്രമല്ല മിക്കവരും പ്ലാസ്റ്റിക് കാരി ബാഗ്, പാത്രങ്ങള്‍, ഗ്ലാസ് എന്നിവ ഉപയോഗിച്ചതായി നഗരസഭ കണ്ടെത്തി. പ്ലാസ്റ്റിക് ഗ്ലാസ്, പാത്രങ്ങള്‍ കാരി ബാഗ് എന്നിവ ഉപയോഗിച്ചാല്‍ 5000 രൂപയും പ്ലാസ്റ്റിക് ബോര്‍ഡുകള്‍ക്കും ഫ്‌ളക്‌സുകള്‍ക്കും 1000 രൂപയുമാണ് പിഴ.

Exit mobile version