ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.

പൊങ്കാലയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

also read:വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, ദുബായിയില്‍ മലയാളിയായ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൂടാതെ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ക്കാായി കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.

അതേസമയം, കെഎസ്ഇബിയും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്ന് കെഎസ്ഇബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read:‘ഗൂഗിൾ പേ’ സേവനം നിർത്തുന്നു; നിർണായക തീരുമാനവുമായി ഗൂഗിൾ

ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുതെന്നും വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ പൊങ്കാലയിടരുതെന്നും കെഎസ്ഇബി അറിയിച്ചു.

Exit mobile version