ആറ്റുകാല്‍ പൊങ്കാല, രണ്ട് ദിവസം ബാറും ബിവറേജസും തുറക്കരുത്, ഉത്തരവുമായി കളക്ടര്‍

ആറ്റുകാല്‍ പൊങ്കാല, രണ്ട് ദിവസം ബാറും ബിവറേജസും തുറക്കരുത്, ഉത്തരവുമായി കളക്ടര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമുള്ള എല്ലാ മദ്യ വില്പനശാലകള്‍ക്കും നിരോധനം ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ മദ്യ വില്പനശാല തുറക്കരുതെന്നാണ് ഉത്തരവ്.

Exit mobile version