‘കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളത്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്’ ; പിണറായിക്കെതിരെ രമേശ് ചെന്നിത്തല

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തിരുവനന്തപും: കാസര്‍കോട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഇരട്ട കൊലപാതക കേസിലെ യഥാര്‍ത്ഥ പ്രതികളെ അല്ല ഇപ്പോള്‍ പിടിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം കൊണ്ടു കൊടുത്ത പ്രതികളെ ആണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഉള്ള ബോധപൂര്‍വം ആയ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും സിബിഐ അന്വേഷണത്തിനായി ഏതറ്റം വരെയും കോണ്‍ഗ്രസ് തയ്യാറാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Exit mobile version