ആരുമില്ല എന്ന പേടി ഈ 4 പെണ്‍കുട്ടികള്‍ ഇനി ഇല്ല; യുവാക്കള്‍ക്ക് കൈപിടിച്ച് നല്‍കി നഗരസഭാ ചെയര്‍മാനും എംഎല്‍എയും

ആലപ്പുഴ: മഹിളാമന്ദിരത്തിലെ 4പെണ്‍കുട്ടികള്‍ക്ക് വിവാഹമായി. മാതാപിതാക്കളുടെ വേര്‍പാട് ഒട്ടും അറിയിക്കാതെ ശിശുവികസന വകുപ്പും നഗരസഭയും ചേര്‍ന്ന് ആഘോഷമായി നടത്തി ഈ വിവാഹം. ഗോപിക, ശ്രീക്കുട്ടി, ശാലിനി, അച്ചു.

ചുവന്ന പട്ടുസാരികള്‍ ഉടുത്ത്, താലവും കയ്യിലേന്തി നാലുപേരും കടന്നുവന്നത് കതിര്‍മണ്ഡപത്തിലേക്ക്. മണ്ഡപം ആലപ്പുഴ ടൗണ്‍ ഹാള്‍. പിതാവിന്റെ സ്ഥാനത്തു നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും, എംഎല്‍എ എഎം ആരിഫും നാലുപേരെയും വരന്മാര്‍ക്ക് കരം പിടിച്ചു നല്‍കി.

പതിനാറുവര്‍ഷമായി മഹിളാമന്ദിരത്തിലെ അന്തേവാസികളായ ഗോപികയ്ക്കും ശ്രീക്കുട്ടിക്കും വരന്‍മാരായത് പാലക്കാട് ആലത്തൂരിലെ സഹോദരന്‍മാരായ വിജയകുമാറും വിനയകുമാറുമാണ്. ശാലിനിക്ക് അമ്പലപ്പുഴ സ്വദേശി യദുകൃഷണന്‍ താലിചാര്‍ത്തി. അസംകാരിയായ അയ്ടു ബറുവയെ മാള സ്വദേശി ഉണ്ണികൃഷ്ണന്‍ താലിചാര്‍ത്തിയപ്പോള്‍ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതായി.

Exit mobile version