പത്തുവയസുകാരനെ പീഡിപ്പിച്ച അന്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍

സത്താറിനും സലാമിനുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

മുക്കം; പത്ത് വയസുകാരനെ പീഡിപ്പിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റ് ചെയ്തു. അബ്ദുള്‍ സത്താര്‍ എന്ന കൊടിയത്തൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസില്‍ സത്താറിന്റെ സുഹൃത്തുമായ സലാം ഒളിവിലാണ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറസ്റ്റ്.

സത്താറിനും സലാമിനുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പത്തു വയസുകാരന് പണം നല്‍കി വശത്താക്കി ഇരുവരും പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി അബ്ദുള്‍ സത്താര്‍ പോലീസിനോട് പറഞ്ഞു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്.

Exit mobile version