മുന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്

കൊച്ചി: മൂന്നാറിലെ മുതിരപ്പുഴയാറിന് സമീപം അനുമതി ഇല്ലാതെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സേ്റ്റ. പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഇതോടെ ഔസേഫിന്റെ ഹര്‍ജിയും സര്‍ക്കാരിന്റെ ഉപഹര്‍ജിയും കോടതി ഒരുമിച്ച് പരിഗണിക്കും. രണ്ടാഴ്ചക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Exit mobile version