ഐഎം വിജയനോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.! താരത്തിന്റെ പ്രസ്താവന തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ഐഎം വിജയനോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയക്കാരനാകാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

അതേസമയം നേരത്തെ ഐഎം വിജയന്‍ ആലത്തൂരില്‍ മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും വിജയന്‍ പറഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ പ്രസ്താവന തള്ളിയിരിക്കുകയാണ് മുല്ലപ്പള്ളി

Exit mobile version