കാറിന്റെ ഡോറില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തല്‍; 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍

കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയതിന് 2 വിദ്യാര്‍ഥികളുള്‍പ്പെടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം: കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായവരില്‍ വിദ്യാര്‍ത്ഥികളും. ഇടുക്കി നെടുങ്കണ്ടത്ത് കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയതിന് 2 വിദ്യാര്‍ഥികളുള്‍പ്പെടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം വയനകുളം കുന്നത്തു വളത്തുങ്കല്‍ സെയ്ദലി (22), മങ്കുഴി വടക്കേതില്‍ ആസിഫ് അലി (21), വാളത്തുങ്കല്‍ എണപ്പള്ളതൊടിയില്‍ നൗഷര്‍ (21), ആലപ്പുഴ തെക്കേക്കരയില്‍ ശില്‍പ്പാലയം ശരത് (20), തട്ടമല വെളിയില്‍ മുഹത്തര്‍ (21)എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്നും 1.300 കിലോ കഞ്ചാവും പിടിച്ചെടുത്തു.

Exit mobile version