‘ലിവിങ് ടുഗെതര്‍’..! സ്ത്രീകള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം, രേഖകള്‍ സൂക്ഷിക്കുക; വനിതാ കമ്മീഷന്‍

ആലപ്പുഴ: ഇന്ന് കേരളത്തിലും വ്യാപകമായി കാണുന്ന റിലേഷനാണ് ‘ലിവിങ് ടുഗെതര്‍’. ഇത് സംസ്ഥാനത്ത് ചര്‍ച്ചാവിഷയവും സാമൂഹിക വിഷയവും ആയി മാറുന്നു. എന്നാല്‍ കുറച്ചുകാലം ‘ലിവിങ് ടുഗെതര്‍’ നടത്തി പിന്നീട് ഉപേക്ഷിച്ച് പോകുന്ന പ്രവണതയും കാണാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ രീതി ആണെങ്കിലും നമ്മുടെ മാനസ് അത്രത്തോളം വലിയതല്ല… അതുകൊണ്ട് തന്നെ അത്തരം ബന്ധങ്ങളും പിന്നീട് സംഭവിക്കുന്ന വിള്ളലും മാനസീക പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. പലപ്പോഴും ആത്മഹത്യയും നടക്കാറുണ്ട്.

ലിവിങ് ടുഗെതര്‍ ബന്ധം ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ല. അതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചൂണ്ടി കാണിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version