ചന്ദനക്കടത്ത്; വയനാട്ടില്‍ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റുചെയ്തു

ഓട്ടോറിക്ഷയില്‍ ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്

കല്‍പ്പറ്റ: ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ വയനാട്ടില്‍ വച്ച് വനം വകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയില്‍ ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 26 കിലോ ചന്ദനത്തടി പിടി കൂടി.

ബത്തേരിക്കടുത്ത് മന്ദംകൊല്ലിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായത്.

Exit mobile version