കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട; രാജസ്ഥാന്‍ സ്വദേശി പിടിയില്‍

കേരളത്തിലെ ജ്വല്ലറികള്‍ക്കായി നികുതി വെട്ടിച്ച് സ്വര്‍ണ്ണം എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് ആര്‍പിഎഫ് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണ്ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി രണജിത്ത് സിംഗിന്റെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോണ് ബാഗിലെ രഹസ്യ അറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കണ്ടെടുത്തത്. കേരളത്തിലെ ജ്വല്ലറികള്‍ക്കായി നികുതി വെട്ടിച്ച് സ്വര്‍ണ്ണം എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് ആര്‍പിഎഫ് പറഞ്ഞു. പോലീസ് പിടിച്ചെടുത്ത സ്വര്‍ണ്ണം തുടര്‍ നടപടികള്‍ക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.

Exit mobile version