എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ല.. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. അതുകൊണ്ട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഷാഫി. കേരളത്തില്‍ നിന്നും പരാമവധി സീറ്റ് നേടുന്നതിനായി കെപിസിസി നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഷാഫിയുടെ പേരും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്. ഇതേ നിലപാടായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചിരുന്നത്.

ജനകീയനായ എംഎല്‍എയെന്ന നിലയിലാണ് പാര്‍ട്ടി ഷാഫിക്ക് അനുകൂല തീരുമാനം എടുത്തത്. പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനും എംഎല്‍എ ഷാഫി പറമ്പിലുമാണ് പരിഗണിക്കപ്പെട്ടിരുന്നത്. അതേസമയം മണ്ഡലം പിടിക്കാന്‍ ഷാഫിയെ ഇറക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം.

എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസിനെ മാറ്റിയേക്കും. പകരം ഉയര്‍ന്നു വരുന്ന പേരുകള്‍ മുന്‍ മേയര്‍ ടോണി ചമ്മണി, യുവ നേതാവും എറണാകുളം എംഎല്‍എയുമായ ഹൈബി ഈഡന്റെയുമാണ്. ബെന്നി ബഹന്നാനുമായി അടുപ്പമുള്ളത് ഹൈബിക്ക് തുണയാകും. കോണ്‍ഗ്രസ് കോട്ടയില്‍ സിറ്റിംഗ് എംഎല്‍എയ്ക്ക് പകരം മണ്ഡലത്തില്‍ ചിരപരിചിതനായ ടോണി ചമ്മണിയെ മത്സരിപ്പിക്കുന്നതിനാണ് കൂടുതല്‍ സാധ്യത

കഴിഞ്ഞ തവണ കൈവിട്ട് പോയ ആറ്റിങ്ങല്‍ പിടിക്കാന്‍ കരുത്തനായ നേതാവിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കോന്നി എംഎല്‍എ അഡ്വ. അടൂര്‍ പ്രകാശ് എന്നിവരാണ് പാര്‍ട്ടി ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നത്. ബിന്ദു കൃഷ്ണയ്ക്ക് വനിതാ പ്രാതിനിധ്യമെന്നത് അനുകൂല ഘടകമാണ്.

Exit mobile version