‘അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ വെറും അക്വേറിയത്തിലെ മീനാക്കിയല്ലോ’; അമൃതാനന്ദമയിയെ ട്രോളി സ്വാമി സന്ദീപാനനന്ദഗിരിയും

മാതാ അമൃതാനന്ദമയി നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയെ ചിരിപ്പിച്ചു കൊല്ലുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പ ഭക്ത സംഗമത്തിനിടയില്‍ മാതാ അമൃതാനന്ദമയി നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയെ ചിരിപ്പിച്ചു കൊല്ലുകയാണ്. ട്രോളന്മാര്‍ ഏറ്റെടുത്ത ഈ വിഷയത്തില്‍ ഏറെ ട്രോളുകള്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഇതിനിടയില്‍ മാതാ അമൃതാനന്ദമയിയെ ട്രോളി സ്വാമി സന്ദീപാനനന്ദഗിരിയും രംഗത്തെത്തിയിരിക്കുകയാണ്. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്നാണ് സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.

സ്യുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സ്യുച്ച് കത്തൂല മക്കളേ എന്ന് പറഞ്ഞും സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിച്ചു. ഫേസ്ബുക്കിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

”#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ”– സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രസംഗം തുടങ്ങിയ അമൃതാനന്ദമയി പ്രസംഗത്തിലുടനീളം നടത്തിയ താരതമ്യങ്ങള്‍ സോഷ്യല്‍മീഡിയയ്ക്ക് ചിരിപ്പിക്കാന്‍ വക നല്‍കിയിരിക്കുകയാണ്.

Exit mobile version