ശബരിമല ദര്‍ശനം നടത്തി ബിന്ദു ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി; കനത്ത സുരക്ഷയൊരുക്കി പോലീസ്

പോലീസ് സുരക്ഷയോടെ സന്ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാളായ എ ബിന്ദു നാട്ടില്‍ തിരിച്ചെത്തി.

കൊയിലാണ്ടി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോലീസ് സുരക്ഷയോടെ സന്ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാളായ എ ബിന്ദു നാട്ടില്‍ തിരിച്ചെത്തി. പൊയില്‍ക്കാവിലെ ഭര്‍തൃവീട്ടില്‍ കനത്ത പോലീസ് സുരക്ഷയോടെയാണ് അവര്‍ തിരിച്ചെത്തിയത്. ജനുവരി ഒന്നിനു സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പിറ്റേ ദിവസമായിരുന്നു ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

ഇവരുടെ വീടുകളിലേക്കു ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ നാമജപം ഉണ്ടായിരുന്നു. കനകദുര്‍ഗ വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം ഇവര്‍ക്കു പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിദേശ മാധ്യമ പ്രവര്‍ത്തകയോടൊപ്പമാണ് ഇന്നലെ ബിന്ദു വീട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു.

Exit mobile version