ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടുനില്‍ക്കുകയാണ്; ആരോപണവുമായി രമേശ് ചെന്നിത്തല

സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിച്ച് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി

പേരാമ്പ്ര: ജുമാമസ്ജിദിന് കല്ലെറിഞ്ഞ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിച്ച് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

എഫ്‌ഐആര്‍ തിരുത്തി സിപിഎമ്മുകാരെ രക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ കലാപത്തിന് ഒത്താശ ചെയ്യുകയാണെന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതോടൊപ്പം പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Exit mobile version