എന്‍കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ആരും ശ്രമിക്കേണ്ട…കൊല്ലം സ്ഥാനാര്‍ത്ഥിയെ ആര്‍എസ്പി പ്രഖ്യാപിച്ചത് യുഡിഎഫുമായി ആലോചിച്ച്; രമേശ് ചെന്നിത്തല

നിലവില്‍ സിറ്റിങ് എംപിയാണ് പ്രേമചന്ദ്രന്‍

കണ്ണൂര്‍ : എന്‍കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എന്‍കെ പ്രേമചന്ദ്രനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് യുഡിഎഫുമായി ആലോചിച്ചിട്ടാണെന്നും ചെന്നിത്തല പറഞ്ഞു.

നിലവില്‍ സിറ്റിങ് എംപിയാണ് പ്രേമചന്ദ്രന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അസീസാണ് പ്രേമചന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്.

Exit mobile version