അവസാന നിമിഷം കലാപം സൃഷ്ടിക്കാന്‍ ശ്രമം; സംഘപരിവാറിനെ ഭയന്നാണ് ശബരിമല ഇറങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍

അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്.

പന്തളം: ശബരിമലയിലെ അക്രമികള്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍. കടുത്തഭീഷണികളെ മറികടന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ ശബരിമലയില്‍ നിന്നും ഇറങ്ങിയത് തങ്ങള്‍ കാരണം സന്നിധാനം ഒരു കലാപഭൂമിയാകേണ്ട എന്നുകരുതിയാണെന്നും ന്യൂസ് 18 റിപ്പോര്‍ട്ടറായ സനോജ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ശബരിമല റിപ്പോര്‍ട്ടിങ്ങിനിടെ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണികളാണ് നേരിടേണ്ടിവന്നത്. യഥാര്‍ത്ഥ വസ്തുത റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തങ്ങള്‍ക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായി. അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. ഇവരുടെ ആക്രമം ഭയന്ന് പലപ്പോഴും അക്രമികളെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇവരുടെ ഇടയില്‍ നിന്ന് മാറിനിന്നാണ് വസ്തുത റിപ്പോര്‍ട്ടു ചെയ്തതെന്നും സനോജ് പറയുന്നു.

സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പോലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാനുമായിരുന്നു തീരുമാനം. ആ കലാപത്തിന് തങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്നലെ 47 ക്കാരിയായ തെലുങ്കാ സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍. അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തു. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കൈയ്യേറ്റ ശ്രമം.

അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.’ സനോജ് വിശദീകരിക്കുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ നല്‍കിക്കൊണ്ട് അവരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവര്‍ വാട്സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ന് അതിനുള്ള നീക്കം സജീവമായി നടക്കുന്നുവെന്നകാര്യം അറിഞ്ഞാണ് തങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചത്. ‘ അദ്ദേഹം പറയുന്നു.

‘പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐജി ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്.

സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പോലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാനുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.’ സനോജ് വിശദീകരിക്കുന്നു.

Exit mobile version