കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി, ഒമ്പതു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.

നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അയയില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എന്‍.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിക്.

Exit mobile version